Latest Updates

സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങള്‍. കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. സാലഡ് വെള്ളരി അഥവാ കുക്കുമ്പര്‍ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണില്‍ വയ്ക്കാം. വൃത്തിയുള്ള ഒരു പാത്രത്തില്‍ മുപ്പതു മിനിറ്റ് റഫ്രിജറേറ്റ് ചെയ്തശേഷം കണ്ണിനു പുറമെ വയ്ക്കുന്നതാണ് നല്ലത്. പത്തു മിനിറ്റിനു ശേഷം കണ്ണിനു ചുറ്റുമുള്ള സ്ഥലം ഇളം ചൂടു വെള്ളത്തില്‍ കഴുകാം.

ഗ്രീന്‍ ടീ പോലുള്ളവ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഇവ ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ടീബാഗ് വെള്ളത്തില്‍ കുതിര്‍ത്തശേഷം 30 മിനിറ്റ് ഫ്രിജില്‍ വച്ച് തണുപ്പിക്കുക. ശേഷം കണ്ണിനു ചുറ്റും ഉള്ള സ്ഥലങ്ങളില്‍ വച്ച് അമര്‍ത്തുക. കണ്ണിനു പുറമെ ദിവസവും പത്തു മിനിട്ട് തണുത്ത ടീ ബാഗ് വയ്ക്കുക. പത്തു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകാം. ഉരുളക്കിഴങ്ങില്‍ ചര്‍മത്തിനു തിളക്കമേകുന്ന cate cholase എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഒരു സ്‌കിന്‍ ബ്ലീച്ചിങ്ങ് ഏജന്റ് കൂടിയാണ് ഉരുളക്കിഴങ്ങ്. ഇതിലടങ്ങിയ വൈറ്റമിന്‍ സി ചര്‍മത്തിന് തിളക്കമേകുന്നു. കൊളാജന്‍ വര്‍ധിപ്പിക്കാനുള്ള കഴിവും ഉരുളക്കിഴങ്ങിനുണ്ട്. ഉരുളക്കിഴങ്ങ് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഫ്രിജില്‍ വയ്ക്കുക. അതിനുശേഷം തീരെ ചെറിയ കഷണങ്ങളായി അരിഞ്ഞ്  കണ്ണില്‍ വയ്ക്കാം. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. രണ്ടാഴ്ച, ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങു ജ്യൂസില്‍ അല്പം കറ്റാര്‍വാഴ ജ്യൂസോ ഒരു ടേബിള്‍സ്പൂണ്‍ കോഫിയോ മിക്സ് ചെയ്തും ഉപയോഗിക്കാം. പുതിനയില അരച്ച് പോസ്റ്റ് ആക്കിയതില്‍ രണ്ടു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം

Get Newsletter

Advertisement

PREVIOUS Choice